തൃശ്ശൂരിൽ വൻ കുഴൽപ്പണ വേട്ട… ബസ് യാത്രക്കാരനിൽ നിന്ന് 62.5 ലക്ഷം രൂപ പിടികൂടി..

തൃശ്ശൂർ: തൃശ്ശൂർ ദേശീയപാതയിൽ മുടിക്കോട് 62.5 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ കസ്റ്റഡിയിൽ. കർണാടക സ്വദേശി ഉദയ് ശങ്കർ ആണ് പിടിയിലായത്. ഇന്ന് രാവിലെയാണ് ഇയാൾ പിടിയിലായിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തുടനീളം എക്സൈസ് സ്ക്വാഡിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടക്കുന്നുണ്ട്. ഇതിന്റെ ഭാ​ഗമായി ഇന്ന് കർണാടക ആർടിസി ബസിൽ നിന്നാണ് ഇയാൾ പിടിയിലായിരിക്കുന്നത്. ബാ​ഗിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഇയാൾ എക്സൈസ് ഉദ്യോ​ഗസ്ഥരോട് പറഞ്ഞത്, കർണാടകയിലെ വസ്തു വിറ്റ് ലഭിച്ച പണമാണ് ഇതെന്നും മറ്റൊ‌രു വസ്തു വാങ്ങാൻ വേണ്ടി കൊച്ചിയിലേക്ക് പോകുകയാണ് എന്നുമാണ്.

അവിടെ അഡ്വാൻസ് നൽകുന്നതിന് വേണ്ടിയാണ് പണം കയ്യിൽ കരുതിയിരുന്നത് എന്നും ഇയാൾ പറയുന്നു. എന്നാൽ വസ്തു വിറ്റതുമായി ബന്ധപ്പെട്ടതോ വാങ്ങുന്നതുമായി ബന്ധപ്പെട്ടതോ ആയ യാതൊരു രേഖകളും ഇയാളുടെ കയ്യിൽ ഉണ്ടായിരുന്നില്ല. പണം ആദായ നികുതി വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കൈമാറിയിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button