സൈനിക വിമാനം തകർന്നുവീണു…വിമാനത്തിലുണ്ടായിരുന്നത് 114 സൈനികരും 11 ജീവനക്കാരും…

കൊളംബിയയിൽ സൈനിക വിമാനം തകർന്നുവീണു. രാജ്യത്തിന്റെ തെക്കൻ പ്രദേശമായ പുട്ടുമായോയിൽ, പെറു അതിർത്തിക്ക് സമീപമുള്ള പ്യൂർട്ടോ ലെഗുയിസാമോക്കടുത്താണ് വിമാനം തകർന്നുവീണത്. സി-130 ഹെർക്കുലീസ് വിഭാഗത്തിൽപ്പെട്ട വ്യോമസേനാ വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനത്തിൽ 114 സൈനികരും 11 ജീവനക്കാരും ഉണ്ടായിരുന്നുവെന്നാണ് വിവരം. നിരവധിപേർ മരിച്ചു എന്നാണ് പ്രാഥമിക റിപ്പോർട്ട്. അതേസമയം, മരിച്ചവരുടെ കണക്ക് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.



