ആശ പ്രവർത്തകരെ അപമാനിച്ചവർക്ക് വോട്ടില്ല… സർക്കാരിനെതിരെ പോർവിളിയുമായി എം. എ ബിന്ദു…

തിരുവനന്തപുരം: ആശ സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ലെന്ന് കെഎഎച്ച്ഡബ്ല്യുഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. എ ബിന്ദു. നിയമസഭ തെരഞ്ഞെടുപ്പിലും നിലപാട് തുടരുമെന്ന് എം. എ ബിന്ദു പറഞ്ഞു. ഇന്നുവരെയും ഒരു സര്‍ക്കാരും കാണിക്കാത്ത തൊഴിലാളി വിരുദ്ധത ഈ സര്‍ക്കാര്‍ കാണിച്ചെന്ന് ബിന്ദു പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെഎഎച്ച്ഡബ്ല്യുഎ കൃത്യമായ നിലപാട് എടുത്തെന്നും ബിന്ദു പറഞ്ഞു. സര്‍ക്കാര്‍ പ്രതിനിധിക്ക് വോട്ട് നല്‍കരുത് എന്നായിരുന്നു നിലപാടെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു. ‘തദ്ദേശ തെരഞ്ഞെടുപ്പിലും അതേ നിലപാട് എടുത്തു. നിയമസഭ തെരഞ്ഞെടുപ്പിലും അതേ നിലപാട് തുടരുകയാണ്. സര്‍ക്കാര്‍ പ്രകടന പത്രികയില്‍ പറഞ്ഞത് മാത്രമാണ് ആവശ്യപ്പെട്ടത്. ഈ സര്‍ക്കാരിന് ഇനിയും തെരഞ്ഞെടുക്കപ്പെടാന്‍ അവകാശം ഇല്ല’, ബിന്ദു പറഞ്ഞു.

ഓണറേറിയം വര്‍ധിപ്പിക്കുക, കുടിശ്ശികയായ ഓണറേറിയവും ഇന്‍സെന്റീവും ഉടന്‍ വിതരണം ചെയ്യുക, വിരമിക്കല്‍ ആനുകൂല്യവും പെന്‍ഷനും നല്‍കുക അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കഴിഞ്ഞ ഫെബ്രുവരി 10ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാര്‍ സമരം ആരംഭിച്ചത്.

Related Articles

Back to top button