മോശമായി നിലപാടെടുക്കുന്നവരോട് ചില പ്രയോഗങ്ങൾ നടത്തേണ്ടി വരും; മുഖ്യമന്ത്രിയുടെയും തോമസ് ഐസക്കിന്റെയും വിവാദ പരമാർശങ്ങളെ ന്യായീകരിച്ച് ടി പി രാമകൃഷ്ണൻ

മുഖ്യമന്ത്രി പിണറായി വിജയന്റെയും തോമസ് ഐസക്കിന്റെയും വിവാദ പരമാർശങ്ങളെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനറും പേരാമ്പ്രയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ ടി പി രാമകൃഷ്ണൻ. മോശമായി നിലപാടെടുക്കുന്നവരോട് ചില പ്രയോഗങ്ങൾ നടത്തേണ്ടി വരുമെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു
ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഉന്നത വിദ്യാഭ്യാസം ഉള്ള സ്ത്രീകൾക്ക് ജോലി ഉറപ്പാക്കുമെന്ന വാഗ്ദാനംഉണ്ടാകും. 99ൽ അധികം സീറ്റുകളിൽ എൽഡിഎഫ് ജയിക്കുമെന്നും ടി പി രാമകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ `ചെറ്റത്തരം’ പരാമർശവും തോമസ് ഐസക്കിന്റെ കോമാളി പ്രയോഗവും വലിയ വിവാദമായിരുന്നു. കോമാളി വേഷം കെട്ടുന്നവരെ സ്ഥാനാര്‍ത്ഥിയാക്കിയിട്ട് എന്ത് കാര്യമെന്നായിരുന്നു ഐസക്കിന്റെ പരാമര്‍ശം. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കെതിരെ ആയിരുന്നു തോമസ് ഐസക് കോമാളി പ്രയോഗം നടത്തിയത്. ഇതിൽ തോമസ് ഐസക് ഖേദ പ്രകടനം നടത്തിയിരുന്നു. രമേഷ് പിഷാരടിക്കെതിരെ ഉന്നയിച്ചത് രാഷ്ട്രീയ വിമർശനമാണെന്നാണ് വിശദീകരണം. പാലസ്തീൻ വിഷയത്തിലെ പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് വിമർശിച്ചതെന്നും കോമാളി പ്രയോഗത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും തോമസ് ഐസക് പറഞ്ഞു.



