ഡോ. വന്ദന ദാസ് വധക്കേസ്…പ്രതി സന്ദീപിന് ജീവപര്യന്തം…

കൊല്ലം: കേരളത്തെ നടുക്കിയ ഡോ വന്ദന ദാസ് കൊലക്കേസിൽ ശിക്ഷ വിധിച്ച് കോടതി. കേസിലെ ഏക പ്രതി കുടവട്ടൂര്‍ സ്വദേശി സന്ദീപിന് ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ഒന്നാണ് പ്രതിക്കുള്ള ശിക്ഷ വിധിച്ചത്. ഒരുലക്ഷം രൂപ പിഴ അടയ്ക്കാനും വിധി പ്രസ്താവനയിൽ പറയുന്നു. അപൂർവങ്ങളിൽ അപൂർവമായ ഒരു കേസായി ഇതിനെ കണ്ട് പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. അതേസമയം, കൊല്ലണമെന്ന ഉദ്ദേശത്തോടെയായിരുന്നില്ല പ്രതിയുടെ അക്രമണമെന്നുംസമനിലതെറ്റിയപ്പോഴാണ് ആക്രമണം നടന്നതെന്നുമാണ് പ്രതിഭാഗം വാദിച്ചത്. സന്ദീപ് ഒരു സ്ഥിരം കുറ്റവാളിയല്ലെന്നും മുൻപ് കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട അധ്യാപകനായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു. ഡോക്ടറെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയതല്ലെന്നും അപ്പോഴത്തെ മാനസികനില തെറ്റിയ അവസ്ഥയിൽ സംഭവിച്ചുപോയതാണെന്നും വധശിക്ഷ നൽകരുതെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയോട് അഭ്യർത്ഥിച്ചു. കേസിലെ ഏക പ്രതിയായ സന്ദീപ് കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു.

Related Articles

Back to top button