പാലക്കാട് ആര് ഭരിക്കും….പ്രവചനാതീതമായ പോരാട്ടം….

പരമ്പരാഗതമായി യുഡിഎഫും എൽഡിഎഫും മാറിമാറി ഭരിച്ചിരുന്ന മണ്ഡലമാണെങ്കിലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബിജെപി രണ്ടാം സ്ഥാനത്തെത്തുന്നത് വഴി ശക്തമായ ത്രികോണ മത്സരത്തിന് വേദിയാകുന്ന മണ്ഡലമാണ് പാലക്കാട്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലും ഏറെ ചർച്ചയായ മണ്ഡലമാണ് ഇത്. 2011 മുതൽ 2024 വരെ ഷാഫി പറമ്പിലായിരുന്നു ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. എന്നാൽ 2024-ലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികാരോപണക്കേസിൽ പ്രതിയായതും പാർട്ടിക്കുള്ളിൽ നിന്ന് പുറത്താക്കപ്പെട്ടതും മണ്ഡലത്തിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
2006ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ കെകെ ദിവാകരനായിരുന്നു ജയിച്ചത്. 41166 വോട്ടുകളാണ് അന്ന് അദ്ദേഹ്തതിന് ലഭിച്ചിരുന്നത്. രണ്ടാം സ്ഥാനത്ത് കോൺഗ്രസിൻ്റെ എവി ഗോപിനാഥനായിരുന്നു. ബിജെപിയുടെ സ്ഥാനം മൂന്നാമതായിരുന്നു. 2011ലെ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ കോൺഗ്രസിനു വേണ്ടി രംഗത്തിറങ്ങുകയും വിജയിക്കുകയും ചെയ്തു. ആ തെരഞ്ഞെടുപ്പിൽ കെകെ ദിവാകരൻ പരാജയപ്പെട്ടു. 2016ൽ വീണ്ടും ഷാഫി പറമ്പിൽ വിജയിച്ചു. എന്നാൽ എൽഡിഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും, ബിജെപി രണ്ടാം സ്ഥാനത്തേക്ക് വരികയും ചെയ്തു.
രമേഷ് പിഷാരടിയാണ് കോൺഗ്രസിനായി ഇപ്രാവശ്യം രംഗത്ത് ഇറങ്ങുന്നത്. ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും ഇത്തവണയും സരിന് അവസരം ലഭിക്കുമെന്ന് കുരതിയെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തിയത്. എൻ എം ആർ റസാഖിനെ സ്വതന്ത്രനായി നിർത്തുന്നതിലൂടെ ന്യൂനപക്ഷ വോട്ടുകളിലും നിഷ്പക്ഷ വോട്ടുകളിലും വിള്ളലുണ്ടാക്കാമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്. പ്രദേശത്തെ പ്രമുഖനായ ഹോട്ടൽ വ്യവസായിയാണ് എൻഎംആര്‍ റസാഖ്.


