വിഡി സതീശന് പ്ലാച്ചിമട സമരസമിതിയുടെ പിന്തുണ…കെട്ടിവെക്കാനുള്ള പണം നൽകാൻ തീരുമാനം…

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കെട്ടിവെക്കാനുള്ള തുക പ്ലാച്ചിമട സമരസമിതി നൽകും. സമരസമിതി നേതാക്കളായ വിളയോടി വേണുഗോപാൽ, ശക്തിവേൽ എന്നിവർ നാളെ (തിങ്കളാഴ്ച) രാവിലെ 11 മണിക്ക് പറവൂർ രാജീവ് ഭവനിലെത്തി തുക കൈമാറുമെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു. പ്ലാച്ചിമടയിലെ ജനകീയ സമരങ്ങൾക്ക് സതീശൻ നൽകി വരുന്ന പിന്തുണയ്ക്കുള്ള ഐക്യദാർഢ്യമായാണ് ഈ നീക്കം. പറവൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന സതീശന് ജനകീയ സമരസമിതികളുടെ ഈ പിന്തുണ രാഷ്ട്രീയ നേട്ടം കൂടിയാണ്. പറവൂർ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥി ഇ ടി ടൈസൺ മാസ്റ്ററുമായാണ് ഇക്കുറി സതീശന്‍റെ പോരാട്ടം.

Related Articles

Back to top button