യുവതീ പ്രവേശന വിലക്ക് നീക്കരുത്; ദൈവിക കൽപനയെന്ന് തന്ത്രി കണ്ഠര് രാജീവര് സുപ്രീം കോടതിയിൽ

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ, നിലവിലുള്ള ആചാരങ്ങൾ മാറ്റമില്ലാതെ തുടരണമെന്ന ആവശ്യവുമായി തന്ത്രി കണ്ഠര് രാജീവര് സുപ്രീം കോടതിയെ സമീപിച്ചു. തന്ത്രി കോടതിയിൽ സമർപ്പിച്ച രേഖാമൂലമുള്ള വാദത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ശബരിമലയിലെ ദേവപ്രശ്നത്തിൽ ഉയർന്നുവന്ന വിധിപ്രകാരം യുവതികൾക്ക് പ്രവേശനാനുമതി നൽകരുതെന്നാണ് തന്ത്രിയുടെ പക്ഷം. ഇതിനെ ഒരു ദൈവിക നിർദ്ദേശമായി കണ്ട് കോടതി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. സുപ്രീം കോടതി അനുവദിച്ചിട്ടുള്ള സമയപരിധിക്കുള്ളിലാണ് അദ്ദേഹം തന്റെ വാദങ്ങൾ സമർപ്പിച്ചത്.

Related Articles

Back to top button