മാർച്ച് മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി, 1.2 കിലോ സ്വർണ്ണവും 15 കിലോ വെള്ളിയും, ഗുരുവായൂരിൽ ഭണ്ഡാര വരവ് 5.79 കോടി കടന്നു

ഗുരുവായൂർ ക്ഷേത്രത്തിൽ 2026 മാർച്ച് മാസത്തിലെ ഭണ്ഡാര വരവ് കണക്കുകൾ പുറത്തുവന്നു. 5.79 കോടി രൂപയാണ് ഇത്തവണ ഭണ്ഡാരത്തിലൂടെ ക്ഷേത്രത്തിന് ലഭിച്ചത്. സ്വർണ്ണവും വെള്ളിയും നിരോധിച്ച കറൻസികളും ഉൾപ്പെടെ ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചു. ശനിയാഴ്ച വൈകിട്ടോടെ കണക്കുകൾ തിട്ടപ്പെടുത്തിയപ്പോൾ 5,79,94,024 രൂപയാണ് ആകെ ലഭിച്ചത്. സൗത്ത് ഇന്ത്യൻ ബാങ്ക് ഗുരുവായൂർ ശാഖയുടെ മേൽനോട്ടത്തിലായിരുന്നു എണ്ണൽ നടന്നത്

പണത്തിന് പുറമെ വലിയ തോതിലുള്ള സ്വർണ്ണവും വെള്ളിയും ഭക്തർ വഴിപാടായി സമർപ്പിച്ചിട്ടുണ്ട്. 1 കിലോ 282 ഗ്രാം സ്വര്‍ണം, 15 കിലോ 410 ഗ്രാം വെള്ളി എന്നിങ്ങനെ ലഭിച്ചു. ഭണ്ഡാരത്തിൽ നിന്ന് പഴയതും നിരോധിച്ചതുമായ നോട്ടുകളും ഇത്തവണ ലഭിച്ചിട്ടുണ്ട്. 2000 രൂപയുടെ 8 നോട്ടുകൾ. നേരത്തെ നിരോധിച്ച 1000 രൂപയുടെ 3 നോട്ടുകൾ. നിരോധിച്ച 500 രൂപയുടെ 20 നോട്ടുകൾ എന്നിങ്ങനെയും ലഭിച്ചു.

Related Articles

Back to top button