പാർട്ടി അമ്മയെപ്പോലെ, പാർട്ടിക്കെതിരെ മത്സരിക്കില്ല, നാളെ വൈകിട്ട് പെരുമ്പാവൂരിലെത്തും

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് എൽദോസ് കുന്നപ്പിള്ളി. പാർട്ടി തനിക്ക് അമ്മയെ പോലെയെന്നും പാർട്ടിക്കെതിരെ മത്സരിക്കില്ലെന്നും എൽദോസ് കുന്നപ്പിള്ളി വ്യക്തമാക്കി. നാളെ മുതൽ പെരുമ്പാവൂരിൽ പാർട്ടിക്കായി പ്രചാരണത്തിനിറങ്ങും. ചെറിയ പ്രായത്തിൽ പാർട്ടി തനിക്ക് ഒരുപാട് അവസരങ്ങൾ തന്നു. മോശം കാലത്ത് പാർട്ടിയെ തള്ളിപ്പറയാനില്ലെന്നും എൽദോസ് പറഞ്ഞു. നാളെ വൈകിട്ട് പെരുമ്പാവൂരിൽ എത്തും. എ കെ ആൻറണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ തന്നോട് സംസാരിച്ചിരുന്നതായി എൽദോസ് പറഞ്ഞു. നാളെ എ കെ ആൻറണിയെ നേരിട്ട് കണ്ട ശേഷം പ്രചാരണത്തിന് ഇറങ്ങുമെന്നും എൽദോസ് വ്യക്തമാക്കി

Related Articles

Back to top button