കെപിസിസി പ്രസിഡൻ്റ് സഹോദരന്‍ സണ്ണി ജോസഫിന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നു…

കെപിസിസി പ്രസിഡന്റും പേരാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ സണ്ണി ജോസഫിന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നു. പുതിയതെരുവില്‍ നടന്ന ചടങ്ങിലാണ് ഷാജി വി ജോസഫ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി ഗോവ മുന്‍ സംസ്ഥാന അധ്യക്ഷനും രാജ്യസഭാംഗവുമായ സദാനന്ദ ഷെട്ടി താനെവൈദില്‍ നിന്നാണ് ഷാജി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.നരേന്ദ്രമോദിയുടെ വികസനരാഷ്ട്രീയത്തില്‍ ആകൃഷ്ടനായാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് ഷാജി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസിന്റെ വികസന വിരുദ്ധതയും വര്‍ഗീയ പ്രീണനവും അസഹനീയമാണെന്നും ആശയപരമായ നിലപാട് മാറ്റം വ്യക്തിപരമായ സ്വാതന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. സണ്ണി ജോസഫുമായി അഭിപ്രായവ്യത്യാസമില്ലെന്നും ഷാജി ജോസഫ് വ്യക്തമാക്കി.

Related Articles

Back to top button