സണ്ണി എം. കപിക്കാടിനെ അജയ് തറയിൽ അധിക്ഷേപിച്ചതിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണം

സണ്ണി എം. കപിക്കാടിനെ കോൺഗ്രസ് നേതാവ് അജയ് തറയിൽ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും മറ്റു കോൺഗ്രസ് നേതാക്കളും മറുപടി പറയണമെന്ന് എഴുത്തുകാരനും ചിന്തകനുമായ കെ.കെ ബാബുരാജ്.

അജയ് തറയിൽ സണ്ണി എം. കപിക്കാടിനെ വ്യക്തിപരമായും അദ്ദേഹത്തിന്റെ കുടുംബത്തെയും അതിനീചമായി ആക്ഷേപിച്ചിരിക്കുകയാണെന്ന് കെ.കെ. ബാബുരാജ് ചൂണ്ടിക്കാട്ടി. സണ്ണിക്ക് എതിരെ സംഘപരിവാർ ശക്തികൾ നിരന്തരമായി നടത്തുന്ന വംശീയ വെറുപ്പ് തന്നെയാണ് ഈ കോൺഗ്രസ് നേതാവ് ഏറ്റുവിളിച്ചിട്ടുള്ളത്. ഇന്ത്യയിൽ ജനാധിപത്യത്തെ അപകടപ്പെടുത്തുന്ന തീവ്ര ഹിന്ദുത്വവാദികളെ ചെറുത്തു തോൽപിക്കാൻ ദലിത് -പിന്നാക്ക -ന്യൂനപക്ഷ ജനതകൾ മുന്നിട്ടിറങ്ങുന്ന ഘട്ടത്തിലാണ് രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും പോലുള്ള കോൺഗ്രസ്സിന്റെ അഖിലേന്ത്യാ നേതൃത്വം പുതിയൊരു ഉൾക്കൊള്ളൽ രാഷ്ട്രീയത്തിനൊപ്പം നിലയുറപ്പിക്കാൻ സന്നദ്ധമായിട്ടുള്ളത്. ആ ചുവടുവെപ്പുകളെ തന്നെയാണ് കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പ് നേതാക്കൾ വലിച്ചെറിയുന്നതെന്ന് വ്യക്തമാണ്. ഇതേ ധൈര്യത്തിലാണ് അജയ് തറയിൽ അയാളുടെ സംഘി മനോഘടന പുറത്തെടുത്തിട്ടുള്ളത്.

Related Articles

Back to top button