വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം… കൊല്ലം മയ്യനാട് സ്വദേശി പിടിയിൽ

കൊല്ലം: പട്ടാപ്പകല്‍ 64 കാരിയെ ലൈംഗികമായ് പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസി അറസ്റ്റിൽ. കൊല്ലം മയ്യനാട് വലിയവിളനഗർ രാജേഷ് ഭവനിൽ 55 കാരനായ ആർ രാജു എന്ന രാജുവാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭംവം. 64കാരി വീട്ടിൽ തനിച്ചാണെന്ന് മനസ്സിലാക്കിയ രാജു വീട്ടിലെത്തി ഇവരെ ആക്രമിക്കുകയായിരുന്നു. നിലവിളികേട്ട് മകന്റെ ഭാര്യ ഓടിയെത്തിയപ്പോഴേക്കും രാജു ഓടി രക്ഷപെട്ടു. ഇരവിപുരം പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് രാജുവിന്റെ വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തു. ആക്രമണത്തിൽ പരിക്കേറ്റ 64കാരി കൊല്ലം ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരവിപുരം സിഎ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.



