ഇത് പാർട്ടി ഗ്രാമം, ആളുകൾ വൈകാരികമാകും, ജി സുധാകരൻ പാർട്ടി വിടുമെന്ന് കരുതിയില്ലെന്ന് വിഎ അരുൺകുമാർ

ആലപ്പുഴ: ജി സുധാകരൻ പാർട്ടി വിടുമെന്ന് കരുതിയില്ലെന്ന് വിഎസിൻറെ മകൻ വിഎ അരുൺകുമാർ. പുന്നപ്ര വിപ്ലവ ഭൂമിയാണെന്നും ഇത് പാർട്ടി ഗ്രാമമാണെന്നും ആളുകൾ വൈകാരികമായിട്ടായിരിക്കും സുധാകരൻറെ തീരുമാനത്തോട് പ്രതികരിക്കുകയെന്നും വിഎ അരുൺകുമാർ പറഞ്ഞു. ജി സുധാകരനമായുള്ള പ്രശ്നങ്ങൾ പാർട്ടി പരിഹരിക്കണം. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. പ്രസ്ഥാനവുമായി ഏറെ ബന്ധമുള്ള ആളുകളാണ് ഇവിടെയുള്ളത്. എല്ലാം പാർട്ടി കുടുംബങ്ങളാണ്. പാർട്ടി തീരുമാനം അനുസരിച്ചാണ് എല്ലാം മുന്നോട്ടുപോകുന്നത്. പാർട്ടിയിലേക്ക് തിരികെ വരുന്നതിനെക്കുറിച്ച് ജി സുധാകരനാണ് ആലോചിക്കേണ്ടതെന്നും വിഎ അരുൺകുമാർ പറഞ്ഞു. പ്രശ്നങ്ങൾ പാർട്ടിയോട് ആയിരുന്നു പറയേണ്ടിയിരുന്നത്. ജി സുധാകരൻ വിഷയത്തിൽ പാർട്ടിയുടെ നിലപാട് തന്നെയാണ് തനിക്കുള്ളമുള്ളത്. ഞങ്ങൾ എല്ലാവരും പാർട്ടി കുടുംബമാണ്. പാർട്ടി ശരിയായ തീരുമാനങ്ങൾ എടുത്തു. ഈ നാടിന് ആദ്യ പരിഗണന പാർട്ടി മാത്രമാണ്. അതനുസരിച്ചാണ് എല്ലാവരും മുന്നോട്ട് പോകുന്നതെന്നും വി എ അരുൺകുമാർ പറഞ്ഞു.

Related Articles

Back to top button