ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് എ എം ആരിഫിനെ മാറ്റി…

ആലപ്പുഴ : സിപിഎം മുൻ എം.പി എ.എം. ആരിഫിനെ ചേർത്തല മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്. ആരിഫിന് പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി ജി മോഹനനെ പുതിയ സെക്രട്ടറിയായി ചുമതലപ്പെടുത്തി.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിൽ എ.എം. ആരിഫിനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു എന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് സിപിഎമ്മിന്റെ പുതിയ തീരുമാനം. ആലുവയിലെ അൻവർ സാദത്തിന്റെ കോട്ട പിടിച്ചെടുക്കാനാണ് ആരിഫിനെ ഇറക്കുന്നത്. 2011 മുതല്‍ അന്‍വര്‍ സാദത്ത് തുടര്‍ച്ചയായി വിജയിച്ചു വരുന്ന മണ്ഡലമാണ് ആലുവ. 2021ല്‍ 18886 വോട്ടുകള്‍ക്കാണ് അന്‍വര്‍ സാദത്ത് വിജയിച്ചത്.

Related Articles

Back to top button