‘ഇറാനിൽ യുദ്ധം നടക്കുമ്പോൾ തിരുവനന്തപുരത്ത് സമ്മേളനം നടത്തിയിട്ട് എന്തുകാര്യം എന്ന് ചോദിക്കുന്നവർ നാണക്കേട്’

ലോകത്തിന്റെ ഏത് കോണിലും മനുഷ്യർ അനുഭവിക്കുന്ന വേദന നമ്മുടേത് കൂടിയാണെന്നും ആ തിരിച്ചറിവാണ് മനുഷ്യത്വത്തിന്റെ അടിസ്ഥാനമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ലോകത്തെ എല്ലാ കോണിലെയും മനുഷ്യർ പ്രതിഷേധിക്കുകയാണ്. ലോകമെമ്പാടും യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങൾ ഉയർന്നുവരികയാണ്. ഇത് പ്രതീക്ഷ നൽകുന്നതാണെന്നും യുദ്ധത്തിനെതിരെ നിൽക്കുന്നവരെല്ലാം ഒരു ശക്തിയാണ് എന്നും സ്വരാജ് പറഞ്ഞു. ഇറാനിൽ യുദ്ധം നടക്കുന്നത് കൊണ്ട് തിരുവനന്തപുരത്ത് സമ്മേളനം നടത്തിയിട്ടു എന്ത് കാര്യം എന്ന് ചോദിക്കുന്നു. അത്തരം ആളുകൾ സമൂഹത്തിനു നാണക്കേട് ആണെന്നും എം സ്വരാജ് പറഞ്ഞു.
അതേസമയം, ഇറാൻ – യുഎസ്, ഇസ്രയേൽ സംഘർഷം മൂലം പാചകവാത പ്രതിസന്ധി ഉടലെടുത്തതിന് പിന്നാലെ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തി. അമേരിക്ക പറയുന്നത് പോലെയാണ് ഇന്ന് കേന്ദ്രസർക്കാർ ചെയ്യുന്നതെന്നും അപമാനകരമായ അവസ്ഥയാണ് ഇതെന്നുമാണ് ഗോവിന്ദൻ വിമർശിച്ചത്. അമേരിക്കയുടെ ദാസന്മാരായി ഇന്ത്യ മാറുകയാണ് എന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തിരുന്നു.



