‘എന്റെ എല്ലാ പിന്തുണയുമുണ്ട്, മുന്നോട്ട് പോകൂ’; രാഹുൽ ഗാന്ധിയുടെ വാക്കുകൾ ഉയർത്തി സുധാകരനായി പോസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച കോണ്‍ഗ്രസ് എം പി കെ സുധാകരനെ അനുകൂലിച്ച് തൊടുപുഴയിൽ പോസ്റ്റർ. സേവ് കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ തൊടുപുഴ ഗാന്ധി സ്ക്വയറിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യം അറിയിച്ച സുധാകരനോട്, തീര്‍ച്ചയായും സഹോദരാ…നിങ്ങള്‍ക്ക് എല്ലാം പിന്തുണയും. മുന്നോട്ട് പോകൂവെന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ പോസ്റ്ററിൽ പരാമർശിക്കുന്നു. സീറ്റ് ചർച്ചകൾക്കിടെ തിങ്കളാഴ്ച കെ സുധാകരൻ രാഹുൽ ഗാന്ധിയെ കാണാനിരിക്കെയാണ് അദ്ദേഹത്തിന്‍റെ തന്നെ വാക്കുകൾ മുൻനിർത്തി പോസ്റ്റർ പതിച്ചിരിക്കുന്നത്.

വാക്കുകൾ പാലിക്കപ്പെടേണ്ടതാണ്, ചരിത്രം വാക്ക് പാലിച്ചവരുടേതാണ് എന്ന തലക്കെട്ടിലാണ് പോസ്റ്ററിലെ വാചകങ്ങൾ തുടങ്ങുന്നത്. ‘അതും ഉന്നതരായ വ്യക്തികൾ നൽകുന്ന വാക്കുകൾ പൊന്നിനും, പണത്തിനും പ്രമാണങ്ങൾക്കും അപ്പുറത്തുള്ള ഉറപ്പാണ്. ‘Rahul Ji, I want to contest on the upcoming kerala election.’ ‘Of course, brother. You have my full support-go ahead.’ എന്നാണ് പോസ്റ്ററിലുള്ളത്.

Related Articles

Back to top button