ശമ്പള പരിഷ്കരണത്തിന് പിന്നാലെ ക്ഷാമബത്തയും; കെഎസ്ആർടിസിക്ക് 10 കോടി അധിക സഹായം

കെഎസ്ആർടിസിയിലെ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കാനുള്ള രണ്ട് ഗഡു ഡിഎ (ക്ഷാമബത്ത), ഡിആർ (ക്ഷാമാശ്വാസം) എന്നിവ സർക്കാർ അനുവദിച്ചു. ഏഴ് ശതമാനം വർധനയോടെയാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാവുക. ഇതിനായി പത്ത് കോടി രൂപയുടെ അധിക ധനസഹായം കോർപ്പറേഷന് കൈമാറിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.
2022 ജനുവരി മുതൽ നടപ്പിലാക്കിയ ശമ്പള പരിഷ്കരണത്തിന്റെ തുടർച്ചയായാണ് ഈ സാമ്പത്തിക ആനുകൂല്യം ജീവനക്കാർക്ക് ലഭിക്കുന്നത്.
ഈ സാമ്പത്തിക വർഷം ഇതുവരെ 1,574 കോടി രൂപയോളമാണ് സർക്കാർ സഹായമായി കെഎസ്ആർടിസിക്ക് നൽകിയത്. ഇതിൽ 1439കോടി പ്രത്യേക സഹായം, 135കോടി പുതിയ ബസുകൾ വാങ്ങുന്നതടക്കമുള്ള മൂലധന ചെലവുകൾക്കുമായിരുന്നു.



