സുധാകരൻ അനുകൂലികളുടെ രഹസ്യയോഗ വാർത്ത നിഷേധിച്ച് ചാരുംമൂട് ഏരിയ കമ്മിറ്റി…

ആലപ്പുഴ: സിപിഐഎമ്മുമായി വഴിപിരിഞ്ഞ ജി സുധാകരന് പിന്തുണയുമായി ചാരുംമൂട് ഏരിയ കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍ രഹസ്യയോഗം ചേര്‍ന്ന വാര്‍ത്തകള്‍ നിഷേധിച്ച് സിപിഐഎം. സിപിഐഎം ബന്ധം ഉപേക്ഷിച്ച ജി സുധാകരനൊപ്പം ചാരുംമൂട് ഏരിയയില്‍ നിന്നും ഒരു പാര്‍ട്ടി അംഗം പോലും പോയിട്ടില്ല. പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍ ജി സുധാകരനു വേണ്ടി രഹസ്യ യോഗം നടന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സിപിഐഎം ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു പറഞ്ഞു. പരസ്യ പ്രസ്താവന ഇറക്കികൊണ്ടാണ് പ്രതികരണം.

Related Articles

Back to top button