നിയമസഭാ തിരഞ്ഞെടുപ്പ്…സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ…

സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ. സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രിയുമായും എഐസിസി പ്രതിനിധികളുമായും നേതാക്കൾ കൂടിക്കാഴ്ച നടത്തും. സ്ക്രിനീങ്ങ് കമ്മിറ്റി പട്ടിക കൈമാറിയാൽ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചേർന്ന് അന്തിമ തീരുമാനം എടുക്കും.
ആദ്യഘട്ടത്തിൽ 60 സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം. 20 സിറ്റിംഗ് സീറ്റുകളിൽ അടക്കം 40 സീറ്റുകളിൽ സ്ഥാനാർഥികളെ സംബന്ധിച്ച് അന്തിമ തീരുമാനത്തിൽ എത്തിയിട്ടുണ്ട്.സംവരണ മണ്ഡലങ്ങൾ, ഒറ്റപ്പേര് മാത്രമുളള മണ്ഡലങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് 40 സീറ്റ്. ബാക്കിയുള്ള 20 സീറ്റ് സംബന്ധിച്ച് ചർച്ചകൾ അന്തിമഘട്ടത്തിലാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം ആദ്യഘട്ട സ്ഥാനാർഥികളെയുംപ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം.



