കരൂർ കേസ്: ചോദ്യം ചെയ്യലിന് സിബിഐക്ക് മുന്നിൽ ഹാജരാകാൻ 15 ദിവസം സാവകാശം ചോദിച്ച് വിജയ്

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ 15 ദിവസം സാവകാശം ആവശ്യപ്പെട്ട് ടിവികെ അധ്യക്ഷനും നടനുമായ വിജയ്. ചോദ്യം ചെയ്യൽ ന്യൂഡൽഹിയിൽ നിന്ന് മാറ്റി ചെന്നൈയിലാക്കണമെന്നും വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച മൂന്നാം വട്ട ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് വിജയ് സാവകാശം തേടിയത്

തെരഞ്ഞെടുപ്പ് സംബന്ധമായ തിരക്കുകൾ കാരണമാണ് നിശ്ചിയിക്കപ്പെട്ട തീയതികളിൽ അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരാകാൻ കഴിയാത്തതെന്നാണ് വിജയ് സിബിഐയെ അറിയിച്ചത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി, എഐഎഡിഎംകെ പാർട്ടികൾ വിജയ്‌യെ എൻഡിഎ സഖ്യത്തിലേക്ക് ചേരാൻ കടുത്ത സമ്മർദം ചെലുത്തുന്നതിനിടെയാണ് സിബിഐയുടെ സമൻസ്. കഴിഞ്ഞ കുറേ മാസങ്ങളായി ബിജെപിയും വിജയ്‌യുമായി ചർച്ചകൾക്ക് ശ്രമിക്കുന്നുണ്ടെങ്കിലും ഇത്തരം നീക്കങ്ങളോട് പ്രതികരികാതെ ഒഴിഞ്ഞു മാറുകയാണ് വിജയ്.

Related Articles

Back to top button