യുഡിഎഫിൽ ‘തിരുവനന്തപുരം ‘ തർക്കം; സെൻട്രൽ സീറ്റ് കോൺഗ്രസിൻറേത്, രഹസ്യയോഗവും ചേർന്ന് നേതാക്കൾ

തിരുവനന്തപുരം സെൻട്രൽ സീറ്റ് യുഡിഎഫ് ഘടകക്ഷിയായ സിഎംപിക്ക് നൽകാനുള്ള നീക്കത്തിൽ എതിർപ്പ് ശക്തം. യുഡിഎഫ് നീക്കത്തിനെതിരെ കോൺഗ്രസ് നേതാക്കൾ രഹസ്യ യോഗം ചേർന്നു. വിഎസ് ശിവകുമാറിൻറെ നേതൃത്വത്തിലാണ് ഇന്ന് രാത്രി രഹസ്യയോഗം ചേർന്നത്. ഇതോടൊപ്പം പ്രതിഷേധം ശക്തമാക്കികൊണ്ട് തിരുവനന്തപുരത്ത് കോൺഗ്രസ് ചുവരെഴുത്തും ആരംഭിച്ചു. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് തോടിയാണ് ചുവരെഴുതിയത്. തിരുവനന്തപുരം സീറ്റ് കോൺഗ്രസിൻറേത് എന്നാണ് ചുവരെഴുത്ത്.

Related Articles

Back to top button