അങ്കണവാടിയുടെ അടുക്കളക്ക് സമീപം കൂട്ടിയിട്ട പാത്രങ്ങൾ.. ഇടയിൽ നിന്നും..

മലപ്പുറം നിലമ്പൂരിൽ അങ്കണവാടിയിൽ നിന്നും പാമ്പിനെ പിടികൂടി. റെയിൽവേ സ്റ്റേഷന് സമീപത്തെ തോട്ടപൊയിൽ അങ്കണവാടിയിലെ അടുക്കളക്ക് സമീപത്ത് നിന്നാണ് പാമ്പിനെ പിടികൂടിയത്. മൂർഖൻ പാമ്പിനെയാണ് പിടികൂടിയത്. പാമ്പിനെ എമർജൻസി റെസ്ക്യൂഫോഴ്സ് ടീം പിടികൂടി.

കുട്ടികൾ അങ്കണവാടിയിൽ ഉണ്ടായിരുന്ന സമയത്താണ് പാമ്പിനെ കണ്ടത്. അടുക്കളക്ക് സമീപം പാത്രങ്ങൾക്ക് ഇടയിലായിരുന്നു പാമ്പ്. രാവിലെ അങ്കണവാടി തുറന്ന ശേഷം കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി ടീച്ചറും ഹെൽപ്പറും അടുക്കളയിലെത്തിയപ്പോഴാണ് ചുവരിനോട് ചേർന്ന് പാത്രങ്ങൾക്കിടയിൽ മൂർഖൻ പാമ്പിനെ കണ്ടത്.

ഉടൻ തന്നെ എമർജൻസി റെസ്ക്യൂഫോഴ്സ് ടീമിനെ വിവരം അറിയിച്ചു. ഇതിനകം കുട്ടികളെ സുരക്ഷിതമായി തൊട്ടടുത്ത വീട്ടിലേക്ക് മാറ്റിയിരുന്നു. എമർജൻസി റെസ്ക്യൂഫോഴ്സ് ടീം പാമ്പിനെ പിടികൂടി. പിന്നീട് വനപാലകർക്ക് കൈമാറി. പാമ്പിന് എട്ടടിയോളം നീളമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

അതേസമയം ജീവനക്കാർ പലതവണ പാമ്പുകളെ അടിച്ചോടിച്ചെങ്കിലും, എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.

Related Articles

Back to top button