ട്രെയിനുള്ളിലെ ഡാൻസ് റീൽ; രണ്ട് യുവാക്കൾക്കെതിരെ റെയിൽവേ പോലീസ് കേസെടുത്തു

ഓടുന്ന ട്രെയിനിൽ നൃത്തം ചെയ്ത് സോഷ്യൽ മീഡിയയിൽ റീൽസ് ചിത്രീകരിച്ച രണ്ട് യുവാക്കൾക്കെതിരെ റെയിൽവേ പോലീസ് നിയമനടപടി സ്വീകരിച്ചു. എറണാകുളം സ്വദേശിയായ ജിസ്മോൻ, മൂവാറ്റുപുഴ സ്വദേശി കിരൺ എന്നിവർക്കെതിരെയാണ് ആലുവ പോലീസ് കേസെടുത്തത്.

മാർച്ച് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന ട്രെയിനിൽ തൃശ്ശൂർ ഭാഗത്ത് വെച്ചായിരുന്നു യുവാക്കളുടെ പ്രകടനം. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പെരുമാറിയതിനും പൊതുശല്യത്തിനുമാണ് റെയിൽവേ പോലീസ് ആക്ട് സെക്ഷൻ 145 (B) പ്രകാരം ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

Related Articles

Back to top button