ഇവിഎമ്മില്‍ സ്ഥാനാര്‍ഥികള്‍ ഇനി ‘കളറാകും’..

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ (ഇവിഎമ്മുകള്‍) സ്ഥാനാര്‍ത്ഥികളുടെ കളര്‍ ഫോട്ടോഗ്രാഫുകള്‍ വരുന്നു. വോട്ടര്‍മാര്‍ക്ക് ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥികളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതിനാണ് മാറ്റങ്ങള്‍. കളര്‍ ഫോട്ടോയ്ക്ക് പുറമെ പേരുകള്‍ വലിയ അക്ഷരത്തില്‍ രേഖപ്പെടുത്താനും തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചു.
സംസ്ഥാനത്തെ എല്ലാ പോളിങ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിങ്ങും ഏര്‍പ്പെടുത്തും. പോളിങ് കേന്ദ്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണം കര്‍ശനമാക്കും. വോട്ടര്‍മാര്‍ക്ക് പോളിങ് സ്റ്റേഷന്റെ ഗേറ്റ് വരെ മാത്രമേ മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോകാന്‍ അനുവാദം ഉണ്ടാവുകയുള്ളു. ഇവിടങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിക്ഷേപ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അറിയിച്ചു.



