എം എം മണി മത്സരത്തിനില്ല…ഉടുമ്പൻ ചോലയിൽ സ്ഥാനാർഥിയാകാൻ കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത്..

ഉടുമ്പൻചോലയിൽ യുഡിഎഫ് സ്ഥാനാർഥിയാകാൻ കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത്. എം.എം മണി മത്സരത്തിനില്ലെന്ന് ഉറപ്പായതോടെയാണ് സീറ്റിനായുള്ള നീക്കങ്ങൾ സജീവമായത്. സേനാപതി വേണു, ഇബ്രാഹിംകുട്ടി കല്ലാർ, കെ.എസ് അരുൺ എന്നിവരെയാണ് നിലവിൽ മണ്ഡലത്തിൽ പരിഗണിക്കുന്നത്.കഴിഞ്ഞതവണ യുഡിഎഫ് 38,000ത്തിലധികം വോട്ടുകൾക്കാണ് ഉടുമ്പൻചോലയിൽ പരാജയപ്പെട്ടത്. 2001 മുതൽക്ക് ഇങ്ങോട്ട് ഒരിക്കൽപോലും യുഡിഎഫിന് മണ്ഡലത്തിൽ വിജയിക്കാൻ ആയിട്ടില്ല.

Related Articles

Back to top button