സ്വ‍‍‍‌ർണ വിലയിൽ വീണ്ടും ഇടിവ്….ഇന്ന് ഒരു പവന് കുറഞ്ഞത്…

സംസ്ഥാനത്ത് സ്വ‍‍‍‌ർണ വിലയിൽ വീണ്ടും ഇടിവ്. ഒരു പവൻ സ്വ‍‌ർണത്തിന് 560 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വ‍‌ർണത്തിന് 1,18,880 രൂപയാണ് വില. അതായത് ഒരു ​ഗ്രാമിന് 70 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്നലെ ഒരു പവൻ സ്വ‍‌ർണത്തിന് 1,19,440 രൂപയായിരുന്നു വില വരുന്നത്. പശ്ചിമേഷ്യൻ യുദ്ധം കനക്കുന്ന സാഹചര്യത്തിലും പതിവിന് വിപരീതമായി സ്വ‍‌ർണ വില ഇടിയുന്ന കാഴ്ച്ചയാണ് കാണാനാകുന്നത്. യുദ്ധത്തിന്റെ തുടക്കത്തിൽ സ്വ‍‍ർ‍ണ വില ഉയ‍‌ർന്നിരുന്നുവെങ്കിലും പിന്നീട് ആ ട്രെന്റ് മാറി വില ഇടിയുകയായിരുന്നു. ഈ മാസം ചില ദിവസങ്ങളിൽ വൈകുന്നേരത്തും സ്വർണ വിലയിൽ മാറ്റം വന്നിരുന്നു.

Related Articles

Back to top button