ഇതാണ് 37 കോടിയുടെ ഭാഗ്യവാൻ…എല്ലാം അവസാനിപ്പിച്ച് മടങ്ങാന്‍ നില്‍ക്കവേ ഭാഗ്യം തേടിയെത്തി…

അവസാന ശ്രമം എന്നത് ഒരു മനുഷ്യന്റെ ജീവിതത്തെ സംബന്ധിച്ച് വളരെ പ്രധാനമാണെന്ന് കാണിച്ചുതരികയാണ് ബിബീഷിന് വന്നെത്തിയ ഭാഗ്യം. ഷാർജയിലെ ചുട്ടുപൊള്ളുന്ന മണലാരുണ്യത്തിൽ നിന്ന് കരകയറാനായി ബിബീഷ് ഇടയ്ക്കിടെ ഭാഗ്യപരീക്ഷണം നടത്താറുള്ളതാണ്. പക്ഷെ അപ്പോഴൊന്നും ഭാഗ്യം തുണച്ചില്ല. ഒടുവിൽ എല്ലാം മതിയാക്കിയിരിക്കെ ഒരു അവസാനവട്ട ശ്രമം എന്ന നിലയ്‌ക്കെടുത്ത അബുദാബി ബിഗ് ടിക്കറ്റാണ് ബിബീഷിന് ഭാഗ്യം കൊണ്ടുവന്നിരിക്കുന്നത്.

നിലമ്പൂർ വഴിക്കടവ് സ്വദേശിയായ ബിബീഷ് ഷാർജയിലെ ഒരു ട്രാൻസ്‌പോർട്ട് കമ്പനിയിൽ പിക്കപ്പ് വാൻ ഡ്രൈവറായി ജോലി ചെയ്യുകയാണ്. 15 വർഷമായി ബിബീഷ് സ്ഥിരമായി ഭാഗ്യപരീക്ഷണം നടത്തിവരികയാണ്. എന്നാൽ അപ്പോഴെല്ലാം ഭാഗ്യദേവത ബിബീഷിനോട് മുഖം തിരിച്ച് ഇരിക്കുകയായിരുന്നു. ഒടുവിൽ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോൾ എടുത്ത ടിക്കറ്റിൽ ബിബീഷിനെ ഭാഗ്യം തുണച്ചു. 1.5 കോടി ദിർഹം, അതായത് 37 കോടി രൂപയാണ് ബിബീഷ് നേടിയത്. വിയർപ്പൊഴുക്കിയ മണ്ണ് തന്നെ അംഗീകരിച്ചതുപോലെ

Related Articles

Back to top button