സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

മലപ്പുറം മഞ്ചേരി നറുകരയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് പോളി ടെക്നിക് വിദ്യാർത്ഥി മരിച്ചു. മേൽമുറി അധികാരിത്തൊടി സ്വദേശി പറമ്പൻ അബ്ദുല്ലയുടെ മകൻ പറമ്പൻ സൽമാനുൽ ഫാരിസ് (19) ആണ് മരിച്ചത്
പരുക്കേറ്റ സുഹൃത്ത് മേൽമുറി ആലത്തൂർപടി പഴയതൊടി അനസ് (19) മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് 4.45ഓടെയാണ് അപകടം



