റാഞ്ചിയിൽ പറന്ന് ധോണി; അമിതവേഗത്തിന് 1000 രൂപ പിഴ ശിക്ഷ…

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും ചെന്നൈ സൂപ്പർ കിംഗ്സ് താരവുമായ മഹേന്ദ്രസിങ് ധോണിക്ക് ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തി. റാഞ്ചിയിൽ വെച്ച് വേഗപരിധി ലംഘിച്ചതിനെത്തുടർന്ന് മോട്ടോർ വെഹിക്കൾ ആക്ട് സെക്ഷൻ 183 പ്രകാരം താരത്തിന് 1000 രൂപയാണ് പിഴ ചുമത്തിയത്.റാഞ്ചി നഗരത്തിലെ ഓട്ടോമേറ്റഡ് ട്രാഫിക് നിരീക്ഷണ സംവിധാനത്തിലാണ് ധോണി നിശ്ചയിച്ച വേഗപരിധി ലംഘിച്ചതായി കണ്ടെത്തിയത്. ഇതേത്തുടർന്ന് മോട്ടോർ വാഹന വകുപ്പ് താരത്തിന് ഇ-ചലാൻ അയക്കുകയായിരുന്നു. ആഢംബര കാറുകളുടെയും ബൈക്കുകളുടെയും വലിയ ശേഖരമുള്ള ധോണി, ഏത് വാഹനത്തിലാണ് നിയമലംഘനം നടത്തിയത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

Related Articles

Back to top button