നിർണായക സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന്..

സിപിഎമ്മിന്റെ നിർണായക സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. സ്ഥാനാർത്ഥി നിർണയ ചർച്ചകളും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമാണ് പ്രധാന അജണ്ട. സെക്രട്ടറിയേറ്റിൽ ധാരണയായ സ്ഥാനാർത്ഥി പട്ടിക സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച് അംഗീകാരം നേടും. കെ കെ ശൈലജയുടെയും പി കെ ശ്യാമളയുടെയും അടക്കം സ്ഥാനാർത്ഥിത്വത്തിൽ വിയോജിപ്പുകൾ ഉയരാനുള്ള സാധ്യത നേതൃത്വം മുന്നിൽക്കണ്ടിട്ടുണ്ട്. ജി സുധാകരന്റെ നിലപാടുകളും ചർച്ചയാകും. പാലക്കാട് സിപിഎം വിതരുടെ കൺവെൻഷനും ഇന്ന് നടക്കും.



