പശ്ചിമേഷ്യ കത്തുന്നു,…ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി റഷ്യ…

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ഇന്ധന സഹായം വാഗ്ദാനം ചെയ്ത് റഷ്യ. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ഇന്ധന വിതരണത്തിൽ തടസ്സമുണ്ടായാൽ ഇന്ത്യയെ സഹായിക്കാൻ റഷ്യ തയ്യാറാണെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. പശ്ചിമേഷ്യയിലെ സംഘർഷം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് റഷ്യയുടെ ഈ നിർണായക വാഗ്ദാനം. ഗൾഫ് മേഖലയിലുള്ള ഒരു കോടിയിലധികം വരുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് റഷ്യയുടെ വാഗ്ദാനം.
നേരത്തെ പശ്ചിമേഷ്യയിൽ പടരുന്ന യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടിരുന്നു. ഇതിനൊപ്പം അമേരിക്ക മുൻകൈയെടുത്ത് ചർച്ചകൾക്ക് വഴിതുറക്കണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമേരിക്കയോടുള്ളത് ‘ചെകുത്താനോടുള്ള യുദ്ധം’ ആണെന്നും ശത്രുവിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് റഷ്യയോട് പ്രതികരിച്ചത്. ഇറാൻ ആണവായുധം നിർമ്മിക്കുന്നുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ അത്തരമൊരു നീക്കം നടത്തുന്നില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വിശദമാക്കിയിരുന്നു.



