തെരുവ് നായ ആക്രമണം രൂക്ഷമാകുന്നു; ലോട്ടറി വിൽപ്പനക്കാരനും വീട്ടമ്മയ്ക്കും…

നാദാപുരത്ത് തെരുവ് നായയുടെ ആക്രമണം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസവും രണ്ട് പേർക്ക് കടിയേറ്റു. ലോട്ടറി തൊഴിലാളിയായ സുരേഷിനെയും വീട്ടമ്മയായ ആണ്ടോളി സരസുവിനെയുമാണ് തെരുവുനായ ആക്രമിച്ചത്. ഇരുവരുടെയും കാലിനാണ് നായയുടെ കടിയേറ്റത്. നാദാപുരം ചാലപ്പുറത്ത് വെച്ചാണ് സുരേഷിനെ തെരുവുനായ ആക്രമിച്ചത്. ഇരുവരും ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ഏതാനും ദിവസങ്ങൾക്ക് മുൻപ് കല്ലാച്ചി വിഷ്ണുമംഗലത്ത് തെരുവുനായയുടെ ആക്രമണമുണ്ടായിരുന്നു. മൂന്നുപേർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കുറച്ച് നാളുകളായി നാദാപുരത്തും പരിസര പ്രദേശങ്ങളിലും തെരുവ് നായയുടെ ശല്യവും ആക്രമണവും പതിവാകുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. സ്കൂളിലും മദ്രസകളിലേക്കുമൊക്കെ പോകുന്ന കുട്ടികളെയും സ്ത്രീകളെയും മറ്റ് യാത്രക്കാരെയുമെല്ലാം നായകൾ ഓടിച്ചിട്ട് കടിക്കുന്ന സംഭവങ്ങളും ഉണ്ടായതായി നാട്ടുകാർ പറയുന്നു.

Related Articles

Back to top button