‘സ്വരാജ് മാത്രമല്ല മണിയും തോമസ് ഐസകും മത്സരിക്കേണ്ട’…ശൈലജയുടെ സീറ്റിൽ തീരുമാനം ജില്ലാ ഘടകത്തിന് വിട്ടു

തിരുവനന്തപുരം: എംഎം മണിയും എം സ്വരാജും മത്സരിക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. വൈപ്പിൻ എംഎൽഎ കെഎൻ ഉണ്ണികൃഷ്ണൻ തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥിയാകും. കെകെ ശൈലജയുടെ കാര്യത്തിൽ അന്തിമ തീരുമാനം കണ്ണൂർ ജില്ലാ ഘടകത്തിന് വിട്ടു. കേരളാ കോൺഗ്രസ് അടക്കം ഘടകക്ഷികളുടെ സീറ്റ് എണ്ണത്തിൽ നിലവിലെ സ്ഥിതി തുടരാനാണ് ധാരണ. ഉടുമ്പൻചോലയിൽ നിന്ന് വന്നത് എംഎം മണിയുടെ ഒറ്റപ്പേര്. കെകെ ജയചന്ദ്രൻ മത്സരിക്കട്ടെ എന്ന് തിരുത്തി സംസ്ഥാന നേതൃത്വം. പാര്‍ട്ടി പറഞ്ഞാൽ മത്സരിക്കുമെന്നാണ് എംഎം മണിയുടെ മറുപടി. ആരോഗ്യ പ്രശ്നങ്ങളൊന്നും അറിയിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു മണി.

തൃപ്പൂണിത്തുറയിൽ നിന്ന് സ്വരാജ് വേണമെന്ന് എണറാകുളത്ത് നിന്ന് വന്ന ആവശ്യവും സംസ്ഥാന നേതൃത്വംചെവിക്കൊണ്ടില്ല. എം സ്വരാജും നിലവിൽ സ്ഥാനാർത്ഥി പട്ടികയിലില്ല. തൃൂപ്പൂണിത്തുറയിൽ വൈപ്പിൻ എംഎൽഎ കെഎൻ ഉണ്ണിക്കൃഷ്ണന്റെ പരിഗണിച്ചത് സാമൂദായിക ഘടകം കൂടി പരിഗണിച്ച്. വൈപ്പിനിൽ എംബി ഷൈനിയെ ഇറക്കും. എ വിജയരാഘവൻ മുതൽ തോമസ് ഐസക് വരെ മുതിർന്ന നേതാക്കളുടെ പേര് സജീവമായിരുന്നെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റ് അനുമതി ആർക്കുമില്ല.

Related Articles

Back to top button