ഐആർജിസി കമാൻഡർ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ…

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ കമാൻഡർ ജനറൽ മുഹമ്മദ് പക്പൂർ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേൽ. ഇറാനിലെ ഏറ്റവും ശക്തരായ വ്യക്തികളിൽ ഒരാളായ പാക്പൂർ 260 ദിവസമാണ് ഐആർജിസി കമാൻഡറായിരുന്നത്. മുൻ കമാൻഡർ ഹുസൈൻ സലാമിയുടെ വധത്തെ തുടർന്നാണ് പാക്പൂരിനെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്.
ഇറാന്റെ പ്രതിരോധ മന്ത്രിയും ഇന്റലിജൻസ് മേധാവിയായ അമീർ ഹതാമി കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രയേൽ പറഞ്ഞെങ്കിലും അമീർ ഹതാമി ജീവനോടെയുണ്ടെന്ന് ഇറാൻ അറിയിച്ചു. ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ കൊട്ടാരം തകർന്നെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖമനയിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇറാൻ സൈനിക മേധാവി അമീർ ഹതാമി കൊല്ലപ്പെട്ടെന്ന് ഇസ്രയേലിന്റെ അവകാശവാദം. ഇറാനിൽ ഭരണമാറ്റം അനിവാര്യമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു.



