പുതിയതായി അച്ചടിച്ച കറൻസിയുമായി യാത്ര, വിമാനം നടുറോഡിൽ തകർന്നുവീണു

പുതിയതായി അച്ചടിച്ച കറൻസിയുമായി പോകുകയായിരുന്ന ബൊളീവിയൻ എയർഫോഴ്സ് വിമാനം തകർന്നുവീണു. അപകടത്തിൽ 15 പേർ കൊല്ലപ്പെട്ടു. ബൊളീവിയൻ തലസ്ഥാനമായ ലാ പാസിന് സമീപം എൽ ആൾട്ടോ നഗരത്തിലെ തിരക്കേറിയ ഹൈവേയിലേക്കാണ് വിമാനം തകർന്നത്. പന്ത്രണ്ടോളം വാഹനങ്ങൾ തകർന്നു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവർ വിമാനത്തിലുണ്ടായിരുന്നവരാണോ അതോ വാഹനങ്ങളിൽ സഞ്ചരിച്ചവരാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വിമാനം പറന്നുയരുന്നതിനിടെയാണോ അതോ ഇറങ്ങുന്നതിനിടെയാണോ അപകടമുണ്ടായതെന്നും അന്വേഷിച്ചു വരികയാണ്

Related Articles

Back to top button