ലക്ഷ്മിയെ കണ്ടെത്തിയത് തൊട്ടടുത്ത മുറിയിൽ അബോധാവസ്ഥയിൽ, അമ്മ സിന്ധുവിനെ തൂങ്ങിയ നിലയിലും, മകളുടെ മരണം കൊലപാതകം

കൊല്ലം ചിതറയിലെ മുൻ വാർഡ് മെമ്പറുടെയും മകളുടെയും മരണത്തിൽ ദുരൂഹത അഴിയുന്നു. പോസ്റ്റ്മോർട്ടത്തിൽ മകൾ ലക്ഷ്മിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. ലക്ഷ്മിയെ കൊലപ്പെടുത്തി അമ്മ സിന്ധു ജീവനൊടുക്കിയെന്നാണ് നിഗമനം. കുടുംബ പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്. ഇന്നലെയാണ് ചിതറ വട്ടമുറ്റത്തെ മുൻ വാർഡ് മെമ്പർ സിന്ധുവിനെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മകൾ ലക്ഷ്മി അടുത്ത മുറിയിൽ അബോധാവസ്ഥയിൽ വീണ് കിടക്കുന്ന നിലയിലുമായിരുന്നു. ഇരുവരെയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button