ഗവ. ലോ കോളേജിൽ  കെ എസ് യു പ്രവർത്തകരെ എസ്എഫ്‌ഐ ക്കാർ ക്ലാസ് തടങ്കലിൽ വെച്ചതായി ആരോപണം

തിരുവനന്തപുരം സർക്കാർ ലോ കോളേജിൽ കെഎസ്‌യു പ്രവർത്തകരെ എസ്എഫ്‌ഐ പ്രവർത്തകർ ക്ലാസ് തടങ്കലിൽ വെച്ചെന്ന് ആരോപണം. മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച സംഭവവുമായി ബന്ധപ്പെട്ട് കെഎസ്‌യു ക്ലാസ് ക്യാമ്പയിൻ നടത്തിയിരുന്നു. ഇതിനിടെ പെൺകുട്ടികളെ അടക്കം എസ്എഫ്‌ഐ തടങ്കലിൽ ആക്കിയെന്നാണ് ആരോപണം. എസ്എഫ്ഐ പ്രവർത്തകർ തങ്ങളെ പൂട്ടിയിട്ടുവെന്നും,, 20 ഓളം വിദ്യാർത്ഥികളെ കോളേജിലെ  സെമിനാർ ഹാളിൽ ഇപ്പോഴും പൂട്ടിയിട്ടിരിക്കയാണെന്നും കെഎസ്‌യു പ്രവർത്തകർ ആരോപിച്ചു. എന്നാൽ ആരോപണം എസ്എഫ്ഐ നിഷേധിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് കോളേജിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രശ്ന പരിഹാരത്തിനായി വിദ്യാർത്ഥി സംഘടനാ പ്രവർത്തകരുമായി കോളേജ്  പ്രിൻസിപ്പൽ ചർച്ച നടത്തിയതായാണ് വിവരം.

Related Articles

Back to top button