പ്രിയങ്ക തന്നോട് പിണങ്ങി; എന്നാൽ വയനാട്ടിൽ എത്തിയപ്പോൾ പെട്ടെന്ന് ആ പിണക്കം മാറി..രാഹുൽഗാന്ധി 

സഹോദരി പ്രിയങ്ക ഗാന്ധിയുമായും, വയനാടുമായുള്ള സ്നേഹബന്ധം വൈകാരികമായി പറഞ്ഞ് രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം പ്രിയങ്കയും താനും തമ്മിൽ ചെറിയ വാഗ്വാദം നടന്നു. പിന്നെ പ്രിയങ്ക തന്നോട് പിണങ്ങി. എന്നാൽ വയനാട്ടിൽ എത്തിയപ്പോൾ പെട്ടെന്ന് ആ പിണക്കം മാറി. അതാണ് വയനാടിന്‍റെ മാന്ത്രികതയെന്നും, സ്നേഹമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കോൺ​ഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകൾക്ക് തറക്കല്ലിടാനാണ് രാഹുലും ,പ്രിയങ്കയും എത്തിയത്. ദുരന്തത്തെ വയനാട്ടിലെ ജനങ്ങൾ ധീരതയോടെ നേരിട്ടതിന് സാക്ഷിയാണെന്ന് രാഹുൽ ​​ഗാന്ധി പറഞ്ഞു. ജാതി മത വ്യത്യാസമില്ലാതെ ജനങ്ങൾ ഒന്നിച്ചുനിന്നു. സമാനതകളില്ലാത്ത ധീരതയാണ് വയനാടൻ ജനത കാണിച്ചത്, രാഹുൽ ഗാന്ധി പറഞ്ഞു.

Related Articles

Back to top button