ആശുപത്രിയിൽ എത്തിയ വയോധികന്‍റെ തലയിൽ ചക്ക വീണു.. സംഭവം പത്തനംതിട്ടയിൽ

ആശുപത്രിയിൽ എത്തിയ ആളുടെ തലയിൽ ചക്ക വീണു. പത്തനംതിട്ട ജനറൽ ആശുപത്രി പരിസരത്താണ് സംഭവം. ഓമല്ലൂർ സ്വദേശി എൻ ഗംഗാധരൻ നായർക്ക് (78) പരിക്കേറ്റു. അത്യാഹിത വിഭാഗത്തിനു മുൻപിലുള്ള പ്ലാവിൽ നിന്നാണ് ചക്ക അടർന്നു വീണത്. ഇന്നലെ ഉച്ചയ്ക്ക് 1.15നാണ് സംഭവം. ചക്ക വീണതോടെ ഗംഗാധരൻ നായർ ബോധരഹിതനാവുകയായിരുന്നു. ഗംഗാധരൻ നായർ ചികിത്സയിൽ തുടരുകയാണ്

Related Articles

Back to top button