പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ; വീണാ ജോര്‍ജിനെതിരായ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍

കണ്ണൂരില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍. അമ്മയെപ്പോലെ കരുതേണ്ട സ്ത്രീയെ തള്ളിയിട്ട് കഴുത്തൊടിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ക്ക് കൊണ്ടുപോകുന്നത് ചട്ടമ്പിത്തരമെന്ന് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ഈ ചട്ടമ്പിത്തരം കേരളത്തിലെ ജനങ്ങള്‍ക്ക് സ്വീകാര്യമല്ല. മര്യാദകേട് കാണിക്കരുത്. പരാക്രമം സ്ത്രീകളോട് അല്ല വേണ്ടൂവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

 മന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാം. പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കാം പക്ഷേ തെരുവുനായ്ക്കളെപ്പോലെ ഒരു സ്ത്രീയുടെ നേരെ കുരച്ച് കൊണ്ട് ചാടുക, തള്ളിയിട്ട് പരിക്കേൽപ്പിക്കുക എന്നിങ്ങനെയുള്ള പരാക്രമങ്ങള്‍ സ്ത്രീകളോടല്ല വേണ്ടത്. ഇത് നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ലന്നും മര്യാദ അല്ലന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ പുതിയ കെ എസ് ആര്‍ ടി സി സമുച്ചയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

Related Articles

Back to top button