കാപ്പ ചുമത്തി നാടുകടത്തി, തിരിച്ചെത്തി വീണ്ടും അടിപിടി; 28കാരൻ റിമാൻഡിൽ

കാപ്പാനിയമം ലംഘിച്ച് നാടുകടത്തിയ യുവാവിനെ അടിപിടി കേസിൽ വീണ്ടും അറസ്റ്റ് ചെയ്തത് റിമാൻഡ് ചെയ്തു. ഊക്കോട് സൗദവിലാസത്തിൽ ഷാൻരാജ്(28) നെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്‌തത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം കാപ്പാകേസിൽ നാടുകടത്തപ്പെട്ട പ്രതിയാണ് ഷാൻരാജ്. എന്നാൽ പോലീസിനെ വെട്ടിച്ച് സിറ്റിയിലും പരിസരത്തും കറങ്ങി നടന്ന് അടിപിടി കേസുകളിൽ പ്രതിയായതോടെ കാപ്പാ നിയമം ലംഘിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ കാർത്തിക്കിന്‍റെ ഉത്തരവുപ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിരുവനന്തപുരം സിറ്റിയിലെ പേട്ട, ശ്രീകാര്യം, കോവളം, പേരൂർക്കട, പൂജപ്പുര നേമം തുടങ്ങിയ സ്റ്റേഷനുകളിൽ അടിപിടി, അക്രമം, പോക്സോ. എൻ.ഡി.പി.എസ് ആക്‌ട് പ്രകാരമുള്ള കേസുകളിലും ഇയാൾ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

Related Articles

Back to top button