കേരളത്തിന്‍റെ സർക്കാർ ആരോഗ്യമേഖലയെ തകർക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുണ്ട്, ആരോഗ്യ മേഖലയിലെ നേട്ടങ്ങൾ അക്കമിട്ടുപറഞ്ഞു; വീണ ജോർജ്

കേരളത്തിന്‍റെ സർക്കാർ ആരോഗ്യമേഖലയെ തകർക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മെച്ചപ്പെട്ട സംവിധാനങ്ങളാണ് ആരോഗ്യമേഖലയിലുള്ളതെന്ന് ആരോഗ്യ മേഖലയിലെ നേട്ടങ്ങൾ അക്കമിട്ടുപറഞ്ഞുകൊണ്ട് ആരോഗ്യ മന്ത്രി വ്യക്തമാക്കി. കേരളത്തിലെ ആരോഗ്യ രംഗം തകർന്നു എന്ന് വരുത്തിത്തീർക്കേണ്ടത് ആരുടെ ആവശ്യമാണെന്നും രോഗികളെ സർക്കാർ ആശുപത്രികളിൽ നിന്ന് പുറത്തേക്ക് എത്തിക്കേണ്ടത് ആരുടെ ആവശ്യമാണ് എന്നും മന്ത്രി ചോദിച്ചു. സ്വകാര്യ കുത്തകകളുടെ ആവശ്യമാണിതെല്ലാമെന്നും, സ്വകാര്യ കുത്തകകൾക്ക്‌ മുന്നിൽ ആരോഗ്യമേഖലയെ അടിയറവ് വെക്കാൻ സർക്കാർ തയ്യാറല്ല എന്നും വീണ ജോർജ് പറഞ്ഞു. സർക്കാര്‍ ആശുപത്രികളിലെ ചികിത്സാ പിഴവുകളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകളും ,പ്രതിഷേധങ്ങളും വലിയ പ്രതിരോധമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഇത്തരം പ്രതികരണങ്ങൾ വരുന്നത്.

സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നത് സാധാരണക്കാരാണെന്നും സ്വകാര്യ ആശുപത്രികളിലെ ഇത്തരം വീഴ്ചകള്‍ ആരെങ്കിലും റിപ്പോര്‍ട്ട് ചെയ്യുമോ? 600ഓളം പരാതികള്‍ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ വന്നു. കേരളത്തിലെ സ്വകാര്യ ആശുപത്രി കുത്തകള്‍ക്ക് വേണ്ടിയുള്ള സമരമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തുന്നത്. ഏറ്റവും മികച്ച രീതിയിൽ ആരോഗ്യമേഖലയിൽ ചികിത്സാ സംവിധാനങ്ങള്‍ ഈ സര്‍ക്കാര്‍ ഒരുക്കി. എല്ലാ ജില്ലകളിലും മികച്ച സര്‍ക്കാര്‍ ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കി. പത്തനംതിട്ട ജില്ലയിൽ തന്നെ പരിശോധിച്ചാൽ ആശുപത്രികളുടെ സൗകര്യം എത്രത്തോളമാണെന്ന് വ്യക്തമാകും എന്നും കഴിഞ്ഞ ദിവസം വീണ ജോർജ് പറഞ്ഞിരുന്നു.

Related Articles

Back to top button