കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ പരാതിയുമായി അയൽവാസി

വളർത്തുനായയെ മലമൂത്ര വിസർജ്ജനം ചെയ്യുന്നതിന് തന്റെ വീട്ടിലേക്ക് തുറന്ന് വിടുന്നുവെന്ന് കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ പരാതിയുമായി അൽവാസി. അയൽവാസിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടോന്‍റ്മെന്‍റ് വനിത പൊലീസ് സത്യഭാമയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.

സത്യഭാമ തന്‍റെ വള‍‍ർത്തു നായയെ മലമൂത്ര വിസർജ്യം ചെയ്യാനായി അടുത്ത വീട്ടിലേക്ക് അയക്കുന്നുവെന്ന് വീട്ടുകാർ പരാതി പറഞ്ഞിരുന്നു. പലതവണ നായയെ അഴിച്ച് വിടരുതെന്ന് ആവശ്യപ്പെട്ടിട്ടും ഇവർ ഇത് തുടർന്നു. ഇതോടെയാണ് അയൽവാസി പൊലീസിനെ സമീപിച്ചത്.

ഒടുവിൽ അൽവാസിയുടെ വീട്ടിലേക്ക് നായയെ മലമൂത്ര വിസർജ്ജനം ചെയ്യുന്നതിന് അയക്കരുതെന്നും ഇനി പരാതിക്കിടയാക്കരുതെന്നും പൊലീസ് സത്യഭാമയോട് ആവശ്യപ്പെട്ടു. ഇനി ആവർത്തിക്കില്ലെന്ന ഉറപ്പിൽ ഇരുകൂട്ടരും മധ്യസ്ഥതയിൽ പിരിഞ്ഞു.

Related Articles

Back to top button