പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

കോഴിക്കോട് കാരപറമ്പ് കണകോവിൽതാഴം സ്വദേശി വളാശ്ശേരി നജ്മുദ്ധീൻ (52) റിയാദിൽ മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഇദ്ദേഹം കഴിഞ്ഞ രണ്ട് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
പരേതനായ രായിൻ ഹാജിയാണ് പിതാവ്. മാതാവ് സുബൈദ. കദീജയാണ് ഭാര്യ. മക്കൾ: ഷുഹൈബ് നിഹാൽ (ദുബൈ), നാഫി അദ്നാൻ, അഹമ്മദ് റയ്യാൻ. മരണാനന്തര നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നതിനായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിൽ ജാഫർ ജുനൈദ് താനൂർ, കോഴിക്കോട് ജില്ലാ കെഎംസിസി ഭാരവാഹി റാഷിദ് ദയ, ഷുക്കൂർ കോഴിക്കോട് തുടങ്ങിയവർ സജീവമായി രംഗത്തുണ്ട്.


