ഞാറയ്ക്കലിലെ 17കാരന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

 എറണാകുളം ഞാറയ്ക്കലിലെ 17കാരന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രം​ഗത്ത്. അർജുൻ ഓൺലൈൻ ഗെയിമിന് അടിമ ആയിരുന്നില്ലെന്നും, ആരോ മാനസികമായി സമ്മർദ്ദപ്പെടുത്തിയെന്ന് സംശയമുണ്ടെന്നും  കുടുംബം പറയുന്നു. അർജുന്‍റെ ഇൻസ്റ്റ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നുവെന്ന് സംശയിക്കുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.  ഒറ്റയ്ക്ക് തൊട്ടടുത്ത കടയിൽ പോലും അർജുൻ പോകാറില്ല. 3 കിലോ മീറ്റർ ദൂരം നടന്ന് നട്ടുച്ചയ്ക്ക് ബീച്ചിലെത്തിയത് അസ്വഭാവികമാണ്. അർജുന്‍റെ സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടായിരുന്നില്ല. എല്ലാം മരണങ്ങളും ഓൺലൈൻ ഗെയിം അഡിക്ഷന്‍റെ ലേബലിലാക്കരുതെന്നും ബന്ധുക്കൾ പറഞ്ഞു

Related Articles

Back to top button