ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിന് തടഞ്ഞ് നിറുത്തി മർദ്ദിച്ചു , രണ്ട് പേർ അറസ്റ്റിൽ

ബൈക്കിൽ സഞ്ചരിച്ച ചെമ്പൂർ സ്വദേശിയെ അക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കോലിയക്കോട് സ്വദേശി അജിത്ത് (25), വെള്ളാണിക്കൽ കിഴക്കുംകര വീട്ടിൽ വിനോദ് (36) എന്നിവരെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകിട്ട് 3.30ഓടെ പരുത്തൂർ പാലത്തിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ചെമ്പൂർ കുറുമാൻകാട് സ്വദേശി രാജുവിനെ പ്രതികൾ തടഞ്ഞുനിറുത്തി ഉപദ്രവിക്കുകയായിരുന്നു. നട്ടെല്ലിനും, മൂക്കിലെ അസ്ഥിക്കും പൊട്ടൽ സംഭവിച്ച് ഗുരുതര പരിക്കുകളേറ്റ രാജു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ ആറ്റിങ്ങൽ എസ്എച്ച്ഒ അജയൻ. ജെ യുടെ നേതൃത്വത്തിൽ എസ്ഐമാരായ സിതാര മോഹൻ, ബിജു.ഡി, സിപിഒമാരായ അനന്തു, വിഷ്ണുലാൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർ തമ്മിൽ മുൻ വൈരാഗ്യമുണ്ടോയെന്നതടക്കം പരിശോധിക്കുന്നുണ്ട്



