ബാർ സമയം കൂട്ടിയതിലൂടെ നല്‍കുന്ന സന്ദേശം എന്ത്? തീരുമാനം പിൻവലിക്കണം

സംസ്ഥാനത്ത് ബാർ സമയം കൂട്ടിയതിലൂടെ എന്ത് സന്ദേശമാണ് സർക്കാർ ജനങ്ങൾക്ക് നൽകുന്നതെന്ന് എംകെ മുനീര്‍ എംഎല്‍എ. ഘട്ടം ഘട്ടമായി മദ്യ വർജനം എന്നു പറഞ്ഞു വന്നവരാണെന്നും അന്നത്തെ പരസ്യത്തിൽ അഭിനയിച്ച രണ്ടു പേരും ഇന്നില്ല, അവരുടെ ആത്മവിനോട് ചെയ്യുന്ന നീതികേടാണ് ഇതെന്നും എംകെ മുനീര്‍ പ്രതികരിച്ചു. കൂടാതെ തീരുമാനം പിൻവലിക്കണം എന്ന് സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. ഇനി മുതൽ രാവിലെ പത്തു മുതൽ രാത്രി 12വരെയായിരിക്കും സംസ്ഥാനത്തെ എല്ലാ ബാറുകളും പ്രവര്‍ത്തിക്കുക. നിലവിൽ ടൂറിസം മേഖലയിൽ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കായായിരുന്നു രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ പ്രവര്‍ത്തിക്കാൻ അനുമതിയുള്ളത്. ഇതിനുപുറമെ പുതുവത്സര തലേന്ന് അടക്കം അര്‍ധരാത്രി 12വരെ പ്രവര്‍ത്തിക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു

Related Articles

Back to top button