കുറ്റ്യാടിയിലെ ഉന്തും തള്ളും;  ഷാഫിക്ക് ആ കാര്യത്തിൽ  നീരസമുണ്ട്, ആദ്യമായി പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

കുറ്റ്യാടിയിൽ പുതുയു​ഗ യാത്രക്കിടെ വേദിയിൽ ഉണ്ടായ ഉന്തിലും തള്ളിലും പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. ഷാഫി പറമ്പിലിന് അവധാനതയുണ്ടായെന്നും പ്രസം​ഗിക്കാൻ ക്ഷണിക്കാത്തതിൽ ഷാഫിക്ക് നീരസമുണ്ടായെന്നും മുല്ലപ്പള്ളി പറഞ്ഞു. അദ്ദേഹത്തിന്റെ മണ്ഡലത്തിലുൾപ്പെട്ടതാണ് കുറ്റ്യാടി. അവിടെ സംസാരിക്കാൻ അദ്ദേഹത്തിന് ആ​ഗ്രഹമുണ്ടായിരുന്നു. എന്റെ വലതു വശത്തായിരുന്നു ഷാഫി ഇരുന്നത്. ഇത്രയും വലിയ ക്രൗഡ് ഇവിടെ വന്നിട്ടുണ്ട്. അതിൽ 80 ശതമാനവും നമുക്ക് വോട്ട് ചെയ്തവരായിരിക്കും. അവരെയൊന്ന് അഭിസംബോധന ചെയ്യാൻ എനിക്കാ​ഗ്രഹമുണ്ടെന്ന് ഷാഫി പറഞ്ഞു. 

 രണ്ടാമത്തെയാൾ പ്രസം​ഗിച്ച് കഴിഞ്ഞപ്പോഴും ഷാഫിയെ സംസാരിക്കാൻ വിളിച്ചില്ല. അപ്പോൾ അദ്ദേഹത്തിന്റെ അസ്വാസ്ഥ്യം മുഖത്ത് എഴുതിവെച്ചിരുന്നുവെന്ന് എനിക്ക് ബോധ്യപ്പെട്ടു. അത് കഴിഞ്ഞ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചു. സ്വാഭാവികമായി ഒരാൾക്കുണ്ടാകുന്ന അസ്വാരസ്യമെന്നതിലുപരി മറ്റ് വ്യഖ്യാനങ്ങൾ അതിന് കൊടുക്കരുതെന്നും മുല്ലപ്പള്ളി പറഞ്ഞു. ചെറിയൊരു അവധാനതയുണ്ടായി എന്ന് ഷാഫിയോട് തന്നെ പറഞ്ഞു. പെട്ടെന്ന് പറ്റിയതാണെന്നും ഷാഫി പ്രതീക്ഷയുള്ള നേതാവാണെന്നും നല്ല കുട്ടിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു

Related Articles

Back to top button