വി.എസിനോട് മനസു കൊണ്ട് അനുവാദം വാങ്ങിയാണ് യുഡിഎഫ് വേദിയിലേക്ക് വന്നത് ,   അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ…. എ. സുരേഷ് പറയുന്നു 

  വി.എസിനോട് മനസു കൊണ്ട് അനുവാദം വാങ്ങിയാണ് യുഡിഎഫ് വേദിയിലേക്ക് വന്നതെന്ന് അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറിയായിരുന്നു എ. സുരേഷ്. വി.എസ് ജീവിച്ചിരുന്നെങ്കിൽ ഇടതുപക്ഷ ആശയങ്ങൾ ചോർന്നു പോകുന്നതിനെതിരെ രൂക്ഷമായി പ്രതികരിക്കുമായിരുന്നുവെന്നും സുരേഷ് പറഞ്ഞു. പിണറായി സർക്കാർ നടപ്പിലാക്കുന്നത് ഇടതു പക്ഷ മൂല്യങ്ങൾ ഉയർത്തിയുള്ള കാര്യങ്ങളല്ലെന്നും, അന്ന് പാർട്ടി വിഎസിനും തനിക്കും നൽകിയത് ക്യാപിറ്റൽ പണിഷ്മെന്റാണെന്നും സുരേഷ് പ്രതികരിച്ചു. 

 കഴിഞ്ഞ ദിവസമാണ് എ സുരേഷ് യുഡിഎഫ് വേദിയിൽ എത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഷോൾ അണിയിച്ചാണ് സുരേഷിനെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്തത്. കേരളത്തിൽ ഇടതുപക്ഷ മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നത് യു.ഡി.എഫാണെന്നും സുരേഷ് പുതുയു​ഗ യാത്രയിൽ പറഞ്ഞു. മലമ്പുഴയിൽ സുരേഷ് യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന വാർത്തക്കിടെയാണ് സംഭവിവികാസങ്ങൾ.

Related Articles

Back to top button